വളരെ പുരാതനമായൊരു ശാസ്ത്രമാണ് ഗോള ശാസ്ത്രം. ഭാരതീയ ജ്യോതി ശാസ്ത്രം ഋഗ്വേദകാലത്ത് തന്നെ നിലവിലുണ്ട്. ഋഗ്വേദത്തിൽ ജ്യോതിശാസ്ത്രപര മായ പരാമർശങ്ങളുമുണ്ട്. ബാബിലോൺ, ഈജിപ്‌ത്, ഗ്രീസ്, ചൈന തുടങ്ങിയ നാടുകളിൽ പ്രാചീനകാലത്തു തന്നെ ഈ ശാസ്ത്രം നിലവിലുണ്ട്. അതിനാൽ ശാസ്ത്രങ്ങളിൽ വെച്ച് അതി പ്രാചീനമായത് ജ്യോതിശാസ്ത്രമാണെന്ന് പറയപ്പെ ടുന്നു. “ശാസ്ത്രങ്ങളിലെ റാണി’ എന്നും ഇത് അറിയപ്പെടുന്നു. അതേസമയം, ഇന്നും അത് പുതുമയുള്ള ശാസ്ത്രം തന്നെയാണ്. പ്രപഞ്ചത്തെക്കുറിച്ച അറിവ് വികസി ക്കുന്നതോടൊപ്പം ജ്യോതിശാസ്ത്രവും വികസിക്കുന്നു.
എന്നാൽ, പൗരാണിക ജ്യോതിശാസ്ത്രം ജ്യോതിഷവുമായി കൂട്ടിക്കലർത്തിയ രീത യിലായാണ് കാണപ്പെടുന്നത്. അതിന് ശുദ്ധമായ ശാസ്ത്രീയ ആവിഷ്കാരം നട ത്തിയത് മദ്ധ്യകാല അറബി പണ്ഡിതന്മാരാണെന്ന് മനസ്സിലാകുന്നു. അതായത്, മുസ്ല‌ിം ശാസ്ത്ര പണ്ഡിതരാണ് ഇതിനുവേണ്ടി മുന്നോട്ട് വന്നത്.

സൂര്യൻ, ചന്ദ്രൻ, ഗ്രഹങ്ങൾ, നക്ഷത്രങ്ങൾ തുടങ്ങിയ വസ്‌തുക്കളെ പറ്റിയുള്ള പഠ നങ്ങളും നിഗമനങ്ങളുമാണ് ജ്യോതിശാസ്ത്രം. ഭാരതീയ ജ്യോതിശാസ്ത്രങ്ങളിൽ ഇത്തരം പഠനങ്ങളും ഗണനങ്ങളും ധാരാളമുണ്ട്. എന്നാൽ, ദൃശ്യപ്രപഞ്ചത്തിന് മൊത്തമായ ഒരു ഘടന സംവിധാനിച്ചതായി അതിൽ കാണുന്നില്ല. ഒമ്പത് ആകാശ ങ്ങൾ സങ്കൽപിച്ചുകൊണ്ട്, പ്രപഞ്ചത്തിന് രൂപവും ഘടനയും കൃത്യമായി സംവിധാ നിച്ചത് ഗ്രീസിലെ അരിസ്റ്റോട്ടിൽ(384- 322 ബി.സി) ആണെന്ന് പറയപ്പെടുന്നു. ടോളമി(ബുത്തലൈമൂസ്)(എഡി- 100-170) അതിനെ സംസ്‌കരിക്കുകയും വിശദീക രിക്കുകയും ചെയ്തു‌. പ്രപഞ്ച ഘടനയെ സമഗ്രമായി നിശ്ചയിച്ചുകൊണ്ടുള്ള തന്റെ സുപ്രസിദ്ധമായ അൽ മിജസ്‌തി(Al majest) എന്ന ഗ്രന്ഥം എഴുതുകയും ചെയ്തു‌. ശേഷ മുള്ള ജ്യോതിശാസ്ത്രജ്ഞന്മാരും ജ്യോതിശാസ്ത്ര ഗ്രന്ഥങ്ങളും അതിനെ പിന്തുട രുകയായിരുന്നു.

എന്നാൽ, ഇമാം റാസി(റ)യെ പോലെയുള്ള ഇസ്‌ലാമിക പണ്ഡിതൻമാരും ചിന്ത കൻമാരും അതിലെ പല സിദ്ധാന്തങ്ങളെയും നിശിതമായി വിമർശിച്ചിട്ടുണ്ട്.

പിൽക്കാലത്ത് കോപ്പർനിക്കസ്(പോളണ്ട്, എഡി 1473-1543) വരികയും മേൽപറഞ്ഞ അരിസ്റ്റോട്ടിലിന്റെയും ടോളമിയുടെയും പ്രപഞ്ചഘടനയെ ആകെ മാറ്റിമറിക്കുകയു മുണ്ടായി. പകരം, മറ്റൊരു തരത്തിലുള്ള ഘടനയെ വിശദീകരിക്കുകയും ചെയ്തു.ആദ്യത്തേതിന് ഭൂകന്ദ്രമോഡൽ (Geocentric System) എന്ന് പറയുന്നു. രണ്ടാമത്തേ തിന് സൗരകേന്ദ്രമോഡൽ(Heleocentric System) എന്നാണ് പറയുന്നത്. ഇവ രണ്ടി നെയും സംക്ഷിപ്തമായി ഇനി വിവരിക്കാം.

ഭൂകേന്ദ്ര പ്രപഞ്ചം

ഭൂമി പ്രപഞ്ചത്തിന്റെ മദ്ധ്യത്തിൽ സ്ഥിതിചെയ്യുന്നു. ഭൂമിയുടെ കേന്ദ്രം പ്രപഞ്ചത്തിന്റെ കേന്ദ്രമാണ്. ഭൂമി ഒഴിച്ചുള്ള എല്ലാ വാനഗോളങ്ങളും ഭൂമിയെ വലയം ചെയ്ത ചുറ്റി ത്തിരിഞ്ഞ് കൊണ്ടിരിക്കുന്നു. ഒരു ചുറ്റ് പൂർത്തിയാക്കുവാൻ 24 മണിക്കൂർ സമയമെ ടുക്കുന്നു. ഭൂമിയെ അപേക്ഷിച്ച് കിഴക്കുഭാഗത്ത് നിന്ന് പടിഞ്ഞാറു ഭാഗത്തേക്കാണ് ഭ്രമണ ദിശ. ഇപ്പറഞ്ഞ എല്ലാഗോളങ്ങളും ഭൂമിയെ വലയം ചെയ്യുന്നത് സ്വന്തമായിട്ട ല്ല. പിന്നെയോ, വിവിധ ആകാശങ്ങളിൽ അവയെ ഉറപ്പിച്ച് വെച്ചിരിക്കുകയാണ് ചെയ്തിരിക്കുന്നത്. ആ ആകാശങ്ങളാണ് ചുറ്റിത്തിരിയുന്നത്. അതോടൊപ്പം ഗോള ങ്ങളും തിരിയുന്നു എന്നുമാത്രം. ഉദാഹരണമായി മേശക്കുമുകളിൽ വെച്ചിരിക്കുന്ന ഒരു ‘ടേബിൾ ഫാൻ’ അതിൻ്റെ ഒരു ലീഫിൽ നിറമുള്ള ഒരു അടയാളം വെക്കുക. ഫാൻ കറങ്ങുമ്പോൾ ഈ അടയാളവും അതോടൊപ്പം കറങ്ങുന്നു. ഭൂമിക്ക് മുകളിൽ അതിനെ വലയം ചെയ്‌ത്‌കൊണ്ട് ഒമ്പത് ആകാശങ്ങളാണ് ഉള്ളത്. അവയിൽ അടക്കം ചെയ്യപ്പെട്ട ഗോളങ്ങളുടെ വ്യാസത്തിനൊത്ത കട്ടിയുള്ളതും സ്‌ഫടിക സമാനങ്ങളു മാണ് ആകാശങ്ങൾ. ഒന്നിലെ പ്രകാശത്തെ മറ്റൊന്ന് തടസ്സപ്പെടുത്തുകയില്ല. ഏറ്റവും മുകളിലുള്ളത് ‘ഫലക്കുൽ അഫ്‌ലാക്ക് (ആകാശങ്ങളുടെ ആകാശം) ആകുന്നു. അതു ചലിക്കുമ്പോൾ മറ്റുള്ളതെല്ലാം അതൊടൊപ്പം ചലിക്കുന്നു. ആ ചലന ദൈർഘ്യ മാണ് മുകളിൽ പറഞ്ഞ 24 മണിക്കൂർ.ഇതിൽ ഭൂമിയോട് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ആകാശം ചന്ദ്രൻ്റേതാണ്. ര മത്തേതിൽ ബുധൻ(മെർക്കുറി), മൂന്നാമത്തേതിൽ ശുക്രൻ (വീനസ്), നാലാമത്തെ തിൽ സൂര്യൻ, അഞ്ചാമത്തേതിൽ ചൊവ്വ(മാർസ്), ആറാമത്തേതിൽ വ്യാഴം(ജ്യൂപി റ്റർ), ഏഴാമത്തേതിൽ ശനി(സാറ്റേൺ), എട്ടാമാകാശത്തിൽ മറ്റെല്ലാ താരങ്ങളും ഘടി പ്പിച്ചിരിക്കുന്നു. ഒമ്പതിൽ യാതൊരു ഗോളവുമില്ല. അത് നക്ഷത്രരഹിതം(Plane) ആണ്. അത് എല്ലാറ്റിനെയും നിയന്ത്രിക്കുന്നു. അതായത്, അതിൻ്റെ ചലനത്തോടൊപ്പം എല്ലാ ആകാശങ്ങളും വൃത്താകൃതിയിൽ ചലിക്കുന്നു. അവയോടൊപ്പം എല്ലാ ഗോളങ്ങളും ഭൂമിക്കു ചുറ്റും വൃത്താകൃതിയിൽ കറങ്ങുന്നു. 24 മണിക്കൂറിൽ ഒരു പ്രാവശ്യം. ഇതാണ് ഘടനയുടെ സംക്ഷിപ്‌ത രൂപം.(വിശദരൂപം അറിയുന്നതിന് അഫ്‌ലാക്ക് പോലെ യുള്ള ഗ്രന്ഥങ്ങൾ നോക്കുക.)

ടോളമിയുടെ ഈ പ്രപഞ്ച രൂപകൽപനയെ കോപ്പർനിക്കസ് മാറ്റിമറിച്ചു. കൂടാതെ, തെളിവുകളുടെയും ശാസ്ത്രീയതയുടെയും പിൻബലമില്ലാത്തതിനാൽ ആധുനിക ജ്യോതിശാസ്ത്രലോകം ടോളമിയുടെ സിദ്ധാന്തത്തെ തള്ളിക്കളയുകയും ചെയ്തു. സൂര്യനെ കേന്ദ്രമാക്കിക്കൊണ്ടുള്ള ഒരു സൗരയൂഥ ഘടന(Solar System) ആണ് കോപ്പർനിക്കസ് അവതരിപ്പിച്ചത്. അതിൻ്റെ സംക്ഷിപ്‌ത രൂപം ഇനി പറയുന്നു.

സൗരകേന്ദ്ര പ്രപഞ്ചം

സൂര്യൻ സ്വയം പ്രകാശിക്കുന്ന ഒരു നക്ഷത്രമാണ്. അതിനെ വലയം ചെയ്ത് കറ ങ്ങിക്കൊണ്ടിരിക്കുന്ന ഗ്രഹങ്ങളാണ് ബുധൻ, ശുക്രൻ, ഭൂമി, ചൊവ്വ, വ്യാഴം, ശനി എന്നിവ. ചന്ദ്രൻ ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ഒരു ഉപഗ്രഹമാണ്. ഇവ ഒന്നും തന്നെ ആകാശങ്ങളിൽ ഉറപ്പിച്ചുവെച്ചതല്ല. അത്തരം ആകാശങ്ങളുമില്ല. ഗോള ങ്ങൾസ്വന്തം തന്നെ ചലിച്ചുകൊണ്ടിരിക്കുകയാണ്. കോപ്പർ നിക്കസ് സങ്കൽപത്തിന്റെ രൂപമാണിത്. എന്നാൽ മേൽ പറഞ്ഞ ആറു ഗ്രഹങ്ങൾക്ക് പുറമെ യുറാനസ്, നെഫ്ട്യൂൺ, പ്ലൂട്ടോ എന്നീ മൂന്ന് ഗ്രഹങ്ങൾ കൂടി കണ്ടുപിടിച്ചിട്ടുണ്ട്. പക്ഷെ, ഒമ്പ താമത്തെ ഗ്രഹമായ പ്ലൂട്ടോയെ അടുത്ത കാലത്ത് ഗ്രഹകുടുംബത്തിൽ നിന്നും പുറ ത്താക്കി. ഇപ്പോൾ എട്ടു ഗ്രഹങ്ങളാണ് സൂര്യനുള്ളത്. ഭൂമിക്ക് ചന്ദ്രൻ എന്ന ഉപഗ്ര ഹമുള്ളത് പോലെ മറ്റുപല ഗ്രഹങ്ങൾക്കും ഉപഗ്രഹങ്ങളും കണ്ടുപിടിച്ചിട്ടുണ്ട്. വിശദ വിവരങ്ങൾക്ക് ഞാൻ എഴുതിയ ‘ഇൽമുൽ ഫലക്ക് അലാഊൗഇൽമിൽ ഹദീസ്’ എന്ന കൃതി വായിക്കുക.

മേൽ പറഞ്ഞ ‘സൗരയൂഥം’ പ്രപഞ്ചത്തിൻ്റെ ആകെയുള്ള രൂപമല്ല. പ്രപഞ്ചത്തിലെ അതിനിസ്സാരമായ ഒരു ഘടകം മാത്രമാണിത്. സൂര്യന് പുറമെ അതിനെക്കാൾ ചെറുതും വലുതുമായ ‘ബില്യൺ’ കണക്കിന് നക്ഷത്രങ്ങളടങ്ങിയ ഒരു വൻകൂട്ടമു ണ്ട്. അതിന് ക്ഷീരപഥം(Milkyway Galaxy) എന്ന് പറയുന്നു. ഇത്തരം ഗ്യാലക്സികൾ “ബില്യൻ’ കണക്കിന് വേറെയുമുണ്ട്. ഇവയെല്ലാം ചേർന്നുള്ളതാണ് പ്രപഞ്ചം(Universe) എന്നോർക്കുക. ഇത് വരെ നിരീക്ഷിക്കപ്പെട്ട പ്രപഞ്ചത്തിന്റെ വിസ്താരം പതിനഞ്ചോ അതിലധികമോ ബില്യൻ പ്രകാശവർഷമത, ഇതാണ് ആധുനിക ജ്യോതിശാസ്ത്ര വീക്ഷണത്തിൽ പ്രപഞ്ച ഘടനയുടെ രൂപം. ഇവിടെ പ്രപഞ്ചം എന്ന പദം കൊണ്ടു ദ്ദേശിക്കുന്നത് ‘അല്ലാഹു ഒഴികെയുള്ളതെല്ലാം’ എന്നല്ല. നേരെ മറിച്ച്, മനുഷ്യരുടെ നിരീക്ഷണങ്ങൾക്ക് വിധേയമായ വസ്‌തുക്കളുടെ ആകെത്തുക എന്നു മാത്രമാണ്. അതായത് ദൃശ്യപ്രപഞ്ചം.

ദൃശ്യപ്രപഞ്ചം എങ്ങനെ രൂപം കൊണ്ടു എന്നതിനെ കുറച്ച് ശാസ്ത്രജ്ഞൻമാർക്കി ടയിൽ വിഭിന്ന അഭിപ്രായങ്ങളുണ്ടെങ്കിലും മഹാവിസ്ഫോടനം(Big bang) കാരണ മായിട്ടാണ് ഇതെന്ന അഭിപ്രായമാണ് കൂട്ടത്തിൽ പ്രബലമായ അഭിപ്രായം. മഹാ വി സ്ഫോടനത്തിൽ ചിന്നിച്ചിതറിയ പദാർത്ഥങ്ങൾ വികസിക്കുക വഴിയാണ് ഈ പ്രപഞ്ചം രൂപപ്പെട്ടതെന്നാണ് പറയുന്നത്. അത് ഇന്നും വികസിച്ചുകൊണ്ടിരിക്കുക യാണത്രെ. അതല്ല, വികസനകാലം കഴിഞ്ഞു സങ്കോചാവസ്ഥയിലാണെന്നും അഭി പ്രായമുണ്ട്.

ഇസ്‌ലാമിക ഗോളശാസ്ത്രം

മേൽപറഞ്ഞ രണ്ട് തരത്തിലുള്ള പ്രപഞ്ചഘടനാ ഭാവങ്ങളാണ് മനുഷ്യചിന്തക ളിൽ നിന്നും മനുഷ്യരുടെ നിരീക്ഷണ പരീക്ഷണങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞു വന്നിരിക്കുന്നത്. ഇവയിൽ രണ്ടാമത്തേത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതും പ്രായോഗികമായി സ്ഥിരീകരിക്കപ്പെട്ടതുമാണെന്ന കാര്യത്തിൽ ഇന്നാർക്കും തർക്ക മില്ല. ഇതിൽ ഏതൊന്നിനെ പറ്റിയും ഇസ്‌ലാമിക ഗോളശാസ്ത്രമെന്ന് പറയാ നൊക്കില്ല. പ്രപഞ്ചരഹസ്യങ്ങളിൽ പലതിനെ പറ്റിയും വിശുദ്ധ ഖുർആനിൽ പരാ മർശിച്ചിട്ടുണ്ട്. പ്രപഞ്ചകാര്യങ്ങളിൽ വളരെയേറെ ചിന്തിക്കുവാൻ ഖുർആൻ മനു ഷ്യരോട് ആഹ്വാനം ചെയ്‌തിട്ടുമുണ്ട്. എന്നിരുന്നാലും, ഖുർആൻ ഒരു ഗോള ശാസ്ത്ര ഗ്രന്ഥമല്ല. മനുഷ്യർക്ക് ഇരുലോക വിജയത്തിന്റെ മാർഗ്ഗം തെളിയിച്ചു കാണിക്കുവാനാണ് ഖുർആൻ ഇറക്കപ്പെട്ടിരിക്കുന്നത്. മുഹമ്മദ് മുസ്‌തഫ(സ) അതിന്റെ വക്താവുമാണ്.

എന്നാൽ, ഖിബ നിർണ്ണയം, നിസ്‌കാരസമയം നിശ്ചയപ്പെടുത്തൽ എന്നിവക്കുവേ ണ്ടിയുള്ള പ്രത്യേക ശാസ്ത്രങ്ങൾ മുസ്‌ലിംകൾ ആവിഷ്‌കരിച്ചിട്ടുണ്ട്. ‘ഇൽമുൽ മീഖാത്ത്’ എന്നാണ് ഇതിൻ്റെ പേര്. കൂടാതെ, ഗോളശാസ്ത്ര രംഗത്ത് കാര്യമായ പങ്ക് മുസ്‌ലിം ശാസ്ത്രജ്ഞന്മാർ നിർവ്വഹിച്ചിട്ടുണ്ട്. ടോളമി സിദ്ധാന്തത്തെ അപ്പാടെ അംഗീകരിക്കാതെ നിശിതമായി വിമർശിച്ചിട്ടുണ്ട് എന്ന് നേരത്തെ പറഞ്ഞുവല്ലോ. നാസിറുദ്ദീൻ തൂസി ഈ വിഷയത്തിൽ ‘തദ്‌കിറ’ എന്ന സുപ്രധാന ഗ്രന്ഥം തന്നെ എഴുതുകയും ടോളമി സിദ്ധാന്തത്തിൻ്റെ പലതെറ്റുകളും എടുത്ത് കാട്ടുകയും ചെയ്തി ട്ടുണ്ട്. ഇതൊക്കെയാണ് കോപ്പർനിക്കസിനെ ഒരുപുതിയ പ്രാപഞ്ചിക ഘടനാരൂപം മുന്നോട്ട് വെക്കാൻ പ്രേരിപ്പിച്ചതെന്ന് ചരിത്രം പറയുന്നു. തൂസിയെ കൂടാതെ അൽബിറൂനി , ഉമർഖയ്യാം. അബൂൽ അബ്ബാസ് ഫർഗാനി, അൽ ഖവാറസ്‌മി, അൽ ബിത്റൂജി, അഹ്‌മദ് നഹാവന്ദി, അബ്ബാസ് ബിൻ ഫർനാസ്. ജാബിർ ബിൻ ഫലഹ് എന്നിവരൊക്കെ ഈ രംഗത്ത് പ്രധാനികളാണ്. ഇവർ ആസ്ട്രോണമിക്ക് നൽകിയ ഭാഗദേയം ഇസ്‌ലാമിക ഗോളശാസ്ത്രം എന്നപേരിൽ അറിയപ്പെടുന്നു.

മദ്ധ്യകാലഘട്ടത്തിൽ ജീവിച്ച ഇവർക്ക് തങ്ങളുടെ പഠനങ്ങൾക്ക് പ്രേരണനൽകിയി രുന്നത് വിശുദ്ധഖുർആനായിരുന്നു.

ഭൂമി, ആകാശം, നക്ഷത്രങ്ങൾ, തുടങ്ങിയവയെക്കുറിച്ച് ധാരാളം പരാമർശങ്ങൾ ഖുർ ആനിലും ഹദീസിലും കാണാൻ സാധിക്കുന്നു. അർശ്, കുർസിയ്യ്, ആകാശം, ഏഴ് ആകാശങ്ങൾ, നക്ഷത്രങ്ങൾ, ചന്ദ്രൻ, ഭൂമി, വർഷം, മാസം, ദിവസം, രാപ്പകലുകൾ തുടങ്ങിയവയും ഖുർആനിലും ഹദീസിലും ധാരാളമായി പരാമർശിക്കപ്പെട്ടിട്ടുണ്ട് ഇവയൊക്കെ ആധാരമാക്കി ഒരുതനി ഇസ്‌ലാമിക പ്രപഞ്ച ഘടനാരൂപം ആവിഷ്‌ക രിക്കുവാൻ ആധുനിക പണ്ഡിതനായ ഡോ. സുഗ‌ൽ റാഗിബ് മുഹമ്മദ് നജ്ജാർ (ജനനം 1933) പരിശ്രമം നടത്തിയതായി കാണുന്നു.

അദ്ദേഹം തന്റെ ‘അസ്സമാള ഫീ ഖുർആനിൽ കരീം’ എന്ന ഗ്രന്ഥത്തിൽ ഇത്തരമൊരു കാര്യത്തിന് വേണ്ടി അദ്ധ്വാനിച്ചതായി മനസ്സിലാകുന്നു. ഏഴ് ഭൂമി, ഏഴ് ആകാശം എന്നിവക്ക് ഒരു രൂപകൽപന അദ്ദേഹം നടത്തിയിട്ടുണ്ട്. ശാസ്ത്രീയമായ പലതെളി വുകളും അതിനുവേണ്ടി അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ വീക്ഷണത്തിൽ സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ, ഗാലക്‌സികൾ എന്നിങ്ങനെ കാണ പ്പെടുന്ന എല്ലാ വാന ഗോളങ്ങളും വസ്‌തുക്കളും ഒന്നാമാകാശത്തിലെ കാഴ്ചകളാണ്. അതിന് അപ്പുറത്താണ് ബാക്കിയുള്ള ആകാശങ്ങൾ സ്ഥിതിചെയ്യുന്നതെന്ന് അദ്ദേഹം പറയുന്നു. ഭൂമിയുടെ അകത്ത് ഭൂകേന്ദ്രം വരെയുള്ള വിവിധ തരത്തിലുള്ള പാളികൾ(അകക്കാമ്പ്, മാൻ്റൽ, പുറംതോട് തുടങ്ങിയവ) ഏഴ് ഭൂമിയാണെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ദൃശ്യപ്രപഞ്ചത്തിൽ ‘ശൂന്യത’ ഇല്ലെന്നും പദാർത്ഥ നിബിഢമാണെന്നും അതിൽ യാതൊരു വിടവുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ഇതിനെല്ലാം ഖുർആനിക പ്രസ്‌താവനകൾക്ക് പുറമെ ശാസ്ത്രത്തിന്റെ പിൻബലവും അദ്ദേഹം എടുത്തുകാണിക്കുന്നു. ഒരു ഇസ്‌ലാമിക ഗോളശാസ്ത്ര രൂപി കരണത്തിന്റെ തുടക്കമാണിതെന്ന് വേണമെങ്കിൽ നമുക്ക് കരുതാം.

ഗുരുത്വാകർഷണം(Gravitation)

ഭൂമിയടക്കമുള്ള ഗ്രഹങ്ങൾ സൂര്യനെ വലയംവെച്ചുകൊണ്ടിരിക്കുന്നുവെന്ന് പറഞ്ഞു വല്ലോ. അതുപോലെ ചന്ദ്രൻ ഭൂമിയെയും വലയം വെക്കുന്നുണ്ട്. മറ്റു ഉപഗ്രഹങ്ങൾ അതാതിന്റെ മാതൃഗ്രഹത്തെ വലയം വെച്ച്കൊണ്ടിരിക്കുന്നു. ഇതിനു പുറമെ, സൗര യൂഥം ഒട്ടാകെ ക്ഷീരപഥത്തിൽ എല്ലാ നക്ഷത്രങ്ങളോടുമൊപ്പം ക്ഷീരപഥകേന്ദ്രത്തെ ആസ്‌പദമാക്കി ചുറ്റിക്കൊണ്ടിരിക്കുന്നു. ഇത്പോലെ ക്ഷീരപഥമടക്കമുള്ള ഗ്യാലക്സി കൾ തമ്മിൽ ബന്ധിക്കപ്പെടുകയും ചെയ്യുന്നു.

ഇവ പരസ്പ‌രം കൂട്ടിയിടിച്ച് തകർന്ന് പോകാതെ ഇപ്രകാരം നിലനിൽക്കുകയും ആസൂത്രിതമായി ചലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നത് എന്ത് കൊണ്ടാണ്? ഈ ചോദ്യം കുറെകാലം ശാസ്ത്രജ്ഞന്മാരെ അലട്ടിക്കൊണ്ടിരിക്കുകയായിരുന്നു. ഒടു വിൽ, ഐസക് ന്യൂട്ടൺ എഡി- 1687-ൽ തൻ്റെ പ്രാപഞ്ചിക ഗുരുത്വാകർഷണ സിദ്ധാന്തം പ്രസിദ്ധീകരിച്ചതോട്‌ കൂടി ഇതിനൊരു പരിഹാരം കണ്ടെത്തി. പ്രപഞ്ച ത്തിലെ എല്ലാ ഭൗതിക വസ്‌തുക്കളും പരസ്‌പരം ആകർഷിക്കുന്നുവെന്നാണ് അതിൻ്റെ രത്നച്ചുരുക്കം. ഇത്‌മൂലം പ്രപഞ്ചത്തിലെ ഗോളാദി വസ്‌തുക്കളെല്ലാം നില നിൽക്കുകയും നിശ്ചിത ക്രമത്തിൽ ചലിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അദൃശ്യ മായ ഈ ആകർഷണ ശക്തി, മറ്റെല്ലാമെന്നത് പോലെ പ്രപഞ്ചനാഥൻ സംവിധാ നിച്ച ശക്തിയാണെന്ന് നമുക്ക് മനസ്സിലാക്കാം.

“നിങ്ങൾ കാണുന്ന തൂണുകളില്ലാതെ ആകാശങ്ങളെ ഉയർത്തിയവനാണ് അല്ലാഹു”(റഅ്ദ്: 2) എന്ന് ഖുർആനിൽ അല്ലാഹു പറഞ്ഞത് നമ്മെ ചിന്തിപ്പിക്കേണ്ടതാണ്.