വിശ്വാസപരമായ കാര്യങ്ങൾ യുക്തിയും പ്രമാണവുമുപയോഗിച്ച് സ്ഥാപിക്കുകയും വിശദീകരിക്കുകയും ചെയുന്ന ശാസ്ത്രമാണ് ഇൽമുൽ കലാം. ആ ഉദ്യമം നിർവഹിക്കുന്നവനാണ് മുതകല്ലിം. ഇൽമു ഉസ്വൂലിദ്ദീൻ, ഇൽമുൽ അഖീദ, ഇൽമുത്തൗഹീദി വസ്വിഫാത് എന്നിങ്ങനെ പല പേരുകളിലും ഈ ശാസ്ത്രം അറിയപ്പെടുന്നു. ‘അൽഫിഖ്ഹുൽ അക്ബർ’ എന്നാണ് ഇമാം അബൂഹനീഫ (റ) ഈ ശാസ്ത്രത്തെ വിളിച്ചത്. തദ് വിഷയകമായി അദ്ദേഹം എഴുതിയ ഗ്രന്ഥത്തിന്റെ പേരും അതുതന്നെ.
വിശ്വാസപരമായ കാര്യങ്ങളാണ് ഇൽമുൽ കലാമിന്റെ ചർച്ചാ വിഷയം, അല്ലാഹു, അവന്റെ പ്രവാചകന്മാർ, പ്രവാചകന്മാർക്ക് അല്ലാഹു അവതരിപ്പിച്ചു കൊടുത്ത ഗ്രന്ഥങ്ങൾ, മലക്കുകൾ, അന്ത്യനാൾ, ഖദ്ർ ഖളാ എന്നിവയാണല്ലോ വിശ്വാസപരമായ കാര്യങ്ങൾ. അവ സ്ഥാപിക്കലും വിശദീകരിക്കലുമാണ് ഇൽമുൽ കലാമിന്റെ ദൗത്യമെന്നു പറയുമ്പോൾ തന്നെ ഈ വിജ്ഞാന സമകാലികമാണെന്ന് വ്യക്തമാണല്ലോ. അപ്പോൾ ഇൽമുൽ കലാം നവീകരിക്കപ്പെടണമെന്ന് വാദിക്കുന്നതിൽ അർഥമില്ല. മറിച്ച് അത് കൈകാര്യം ചെയ്യുന്ന മുതകല്ലിം അപ്റ്റുഡേറ്റ് ആകുകയാണ് വേണ്ടത്. അതെങ്ങനെ സാധ്യമാകുമെന്നാണ് താഴെ ചർച്ച ചെയ്യുന്നത്.
സംവാദങ്ങളും ചർച്ചകളും സംഭാഷണങ്ങളുമാണ് മുതകല്ലിമിന്റെ മാധ്യമങ്ങൾ. അവയിലുടെയാണല്ലോ വിശ്വാസപരമായ കാര്യങ്ങളെപ്പറ്റി ഉയർന്നു വരുന്ന സംശയങ്ങളെ ദൂരീകരിക്കാൻ സാധിക്കുക. അപ്പോൾ മതത്തിനകത്തു നിന്നും പുറത്തു നിന്നും ഉയർന്നു വന്നുകൊണ്ടിരിക്കുന്ന ഓരോ വിഷയത്തെ പറ്റിയും മുതകല്ലിമിന് ധാരണയുണ്ടാകണം. അപ്പോഴേ തന്റെ ദൗത്യം നിർവഹിച്ചുവെന്ന് മുതകല്ലിമിന് പറയാൻ സാധിക്കൂ. ഒരു മുതകല്ലിമിന്റെ ദൗത്യം ശ്രമകരവും വിപുലവുമാണ്. മതത്തിനകത്ത് നിന്ന് തന്നെ സംശയങ്ങൾ ഉയർന്നുവരും, അവ വ്യത്യസ്തവുമാകും. യുക്തിയോടും പ്രമാണത്തോടുമുള്ള നിലപാടനുസരിച്ച് സംസാരരീതിയും മാറ്റേണ്ടിവരും. മതത്തിന് പുറത്തു നിന്നും സംശയങ്ങൾ വരും. പ്രവാചകത്വത്തിൽ വിശ്വസിക്കാത്ത ബഹുദൈവ വിശ്വാസിയോട് സംസാരിക്കേണ്ട രീതിയായിരിക്കില്ല വിശ്വസിക്കുന്നവരോട് സ്വീകരിക്കേണ്ടിവരിക. ഇതേ രീതി ആവില്ല ഒരു ദൈവത്തിലും വിശ്വസിക്കാത്തവനോട് സ്വീകരിക്കേണ്ടി വരിക. ഓരോ സമയത്തും പുതിയ സംശയങ്ങളാണ് ഇവരിൽ നിന്നുണ്ടാവുകയെന്നതിനാൽ മുതകല്ലിമിന് കാലികനാകാതെ തരമില്ല. ചുരുക്കത്തിൽ, വിശ്വാസപരമായ ഏറ്റവും പുതിയ പ്രശ്നങ്ങളെ മനസ്സിലാക്കുക എന്നതാണ് മുതകല്ലിമിന്റെ ഒന്നാമത്തെ പണി.
രണ്ടാമത്തേത്, അല്ലെങ്കിൽ ഒന്നാമത്തേത് അറിയുന്നതിനു മുമ്പ് മുതകല്ലിം ചെയ്യേണ്ടത്, വിശ്വാസത്തിന്റെ ചരിത്രം അറിയുക എന്നതാണ്. വിശ്വാസത്തിന്റെ ചരിത്രം പഠിക്കുമ്പോൾ അവിശ്വാസത്തിന്റേതും പഠിക്കണം. മതത്തിന് പുറത്ത് വിശ്വാസ സംബന്ധിയായി വന്ന മതങ്ങളും ഇസങ്ങളും തത്വചിന്താ സരണികളും അറിയണം. മതത്തിനകത്ത് നിന്ന് ഓരോ കാലത്തും ഉയർന്നുവന്ന വിഭാഗങ്ങളെ അറിയണം (ഖവാരിജ്, ശീഇ, മുഅ്തസില, ഖദരിയ്യ, ജബരിയ്യ ഉദാഹരണം.) കാരണം, ഇന്നുന്നയിക്കപ്പെടുന്ന പല വിശ്വാസ അവിശ്വാസ ചർച്ചകളും അവയുടെ തുടർച്ചയാണ്. ആ പ്രശ്നങ്ങളും അവക്ക് അക്കാലത്ത് പണ്ഡിതന്മാർ നൽകിയ മറുപടികളും മനസ്സിലാക്കിയാൽ പകുതി ജോലി കഴിഞ്ഞുവെന്ന് പറയാം.
ഇവിടെയാണ് മുതകല്ലിമിന്റെ ദൗത്യമെന്ത്? നൂറ്റാണ്ടുകൾക്കു മുമ്പ് എഴുതപ്പെട്ട അഖീദ ഗ്രന്ഥങ്ങൾ ഇന്ന് പഠിപ്പിക്കപ്പെടേണ്ടതുണ്ടോ? നൂറ്റാണ്ടുകൾക്കു മുമ്പ് രൂപം കൊണ്ട അശ്അരി – മാതുരീദി സരണികൾക്ക് ഇന്ന് വല്ല പ്രസക്തിയുമുണ്ടോ? അവക്ക് മാറിയ കാലത്തെ, പ്രത്യേകിച്ചും സയൻസിന്റെ പരീക്ഷണ രീതികൾക്ക് (experimentation, inductive method) പ്രാധാന്യമുള്ള കാലത്തെ നേരിടാനുള്ള ശക്തിയുണ്ടോ? തുടങ്ങിയ ചോദ്യങ്ങൾ ഉയർന്നു വരുന്നത്. ഇൽമുൽ കലാം നവീകരിക്കപ്പെടണമെന്ന ആവശ്യം പലരും ഉയർത്തിയിട്ടുള്ളതാണ്. ജദീദ് ഇൽമുൽ കലാം, തജ്ദീദു ഇൽമിൽ കലാം, യെനി കലാം (yeni Kalam), ഇൽമുൽ കലാമിന്റെ കാലിക വത്കരണം (Releventization of ilm Al-Kalam), ഇൽമുൽ കലാമിന്റെ പുനരുജ്ജീവനം(Revitalisation of Kalam) എന്നിങ്ങനെ പല പേരുകളിൽ പല ഭാഷകളിൽ ഈ ചർച്ച കാണാം.
ഇന്ത്യയിലെ അല്ലാമാ ഷിബിലി നുഅ്മാനി, മുഹമ്മദ് ഇഖ്ബാൽ, സർ സയ്യിദ് അഹമ്മദ് ഖാൻ, ഈജിപ്തിലെ മുഹമ്മദ് അബ്ദു, ഫരീദ് വജ്ദി, തുർക്കിയിലെ അബ്ദുല്ലത്വീഫ് അൽഖർ പൂതി, ഇസ്മിർലി ഇസ്മാഈൽ ഹഖ് തുടങ്ങിയവർ ഈ വാദമുയർത്തിയ ചിലരാണ്. ഇവരിലോരോരുത്തരുടെയും വാദങ്ങളും അവയുടെ നേട്ടകോട്ടങ്ങളും ഇവിടെ ചർച്ച ചെയ്യുന്നില്ല. പ്രധാനപ്പെട്ട കാര്യം അവർ പ്രതിനിധീകരിക്കുന്ന ആശയങ്ങളുടെയും ചുറ്റുപാടുകളുടെ പ്രതിഫലനമായിരുന്നു അവർ മുന്നോട്ടുവെച്ച നവീകരണ സിദ്ധാന്തം എന്നതാണ്. അവർ ഉന്നയിച്ച വാദങ്ങൾ എന്തായാലും ആശയം ഇതാണ് ‘ഇൽമുൽ കലാം സമകാലിക പ്രശ്നങ്ങളെ അഭിമുഖീകരിക്കാൻ പ്രാപ്തമായിരിക്കണം. പാശ്ചാത്യ ചിന്താധാരകൾ കടന്നുവരുമ്പോൾ അവയെ നേരിടാൻ കഴിയുന്നവനായിരിക്കണം മുതകല്ലിം’.ഇത്തരമൊരു ചർച്ചക്കിടെ പലർക്കും പിഴവ് സംഭവിച്ചിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. സയൻസിന്റെ അഭൂതപൂർവമായ വളർച്ചയിൽ ആകൃഷ്ടരായ ഇക്കൂട്ടർ വിശ്വാസ സംബന്ധമായ കാര്യങ്ങളും ഇൽമുൽ കലാമും സയൻസിന്റെ രീതിശാസ്ത്രം ഉപയോഗിച്ച് മനസ്സിലാക്കാനും വിശദീകരിക്കാനും ശ്രമിച്ചു. കഴിഞ്ഞ നൂറ്റാണ്ടിൽ പുറത്തുവന്ന പല ഈജിപ്ഷ്യൻ രചനകളിലും ഇത് കാണാൻ കഴിയും. കാര്യകാരണ ബന്ധങ്ങളിലൂന്നിയുള്ള സയൻസിന്റെ രീതികൾ പിന്തുടർന്ന് ഇവരിൽ പലരും മുഅ്ജിസതുകൾ നിഷേധിക്കാനോ പറയാതിരിക്കാനോ അതുമല്ലെങ്കിൽ തങ്ങളുടേതായ രീതിയിൽ വ്യാഖ്യാനിക്കാനോ മുതിർന്നു ഫരീദ് വജ്ദി,മുഹമ്മദ് അബ്ദു, ഹുസൈൻ ഹൈക്കൽ, മുസ്ത്വഫ മറാഗി തുടങ്ങിയവർ ഈ അബദ്ധത്തിൽ ചാടിയിട്ടുണ്ട്. ഇന്ദ്രിയാനുഭവങ്ങളിലുടെയും പരീക്ഷണങ്ങളിലൂടെയും സയൻസിന് മുന്നോട്ടുപോകാമെങ്കിലും അത് മാത്രമാണ് അറിവ് നേടാനുള്ള വഴിയെന്നും മറ്റു മാർഗങ്ങൾക്കൊന്നും പ്രസക്തിയില്ലെന്ന് സയൻസിന് പറയാനാകില്ലെന്നും ഇക്കൂട്ടർ വേർതിരിച്ചു മനസ്സിലാക്കാൻ മുതിർന്നില്ല. പരീക്ഷണങ്ങളിലൂടെ തെളിയിക്കേണ്ടത് അങ്ങനെ തെളിയിക്കണമെന്നും, മറ്റുള്ളവ ബുദ്ധി ഉപയോഗിച്ചും നിവേദക ശൃംഖലയുടെ ആധികാരികത പരിശോധിച്ചും തെളിയിക്കണമെന്നും എല്ലാ കലാമീ ഗ്രന്ഥങ്ങളും പറയുന്നുണ്ട്, അറിവിന് മൂന്നുമാർഗ്ഗങ്ങൾ ഉണ്ടെന്നാണല്ലോ പ്രസ്തുത ഗ്രന്ഥങ്ങൾ പറയുന്നത്. ഋജുവായ ബുദ്ധി, നിവേദകരെല്ലാം ഒന്നിച്ചു കള്ളം പറയാനാകാത്ത വിധം കൂടുതൽ ആളുകളിലൂടെ റിപ്പോർട്ട് ചെയ്യപ്പെട്ട പൊതുവൃത്താന്തം,പഞ്ചേന്ദ്രിയങ്ങൾ. ഇവയിൽ അവസാനത്തേത് സയൻസിന്റെ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്നു. അപ്പോൾ പഴയ കലാം സയൻസിനെതിരാണ് എന്ന് വാദിക്കുന്നതിൽ അർഥമില്ല

പഴയ കലാം വികസിച്ചത് ഗ്രീക്ക് തത്വചിന്തയെ അടിസ്ഥാനപ്പെടുത്തിയാണ്. ഇന്ന് സയൻസിന്റെ കാലമാണ്. അതുകൊണ്ട് അതടിസ്ഥാനപ്പെടുത്തി കൊണ്ടുള്ള പുതിയ ഇൽമുൽ കലാമാണ് നമുക്കാവശ്യം എന്ന പ്രഖ്യാപനത്തിലൂടെ സർ സയ്യിദ് അഹമ്മദ് ഖാനും ഉയർത്തിപ്പിടിച്ചത് ഇതേ വാദമാണ്. ഇൽമുൽ കലാം ഇന്ന് എങ്ങനെയാണ് പഠിപ്പിക്കപ്പെടേണ്ടത് എന്ന ചർച്ചയിൽ ആദ്യം വരുന്നത് മേൽപറയപ്പെട്ട ആശയം ഉയർത്തിപ്പിടിക്കുന്നവരാണ്. ക്ലാസിക്കൽ കലാമിനെ സയൻസിന്റെ രീതിശാസ്ത്രം ഉപയോഗിച്ച് ഉടച്ചു വാർക്കണമെന്ന് ഇക്കൂട്ടർ വാദിക്കുന്നു. രണ്ടാമത്തെ വിഭാഗം പഴയത് മാത്രം മതി എന്ന് വാദിക്കുന്നവരാണ്. ഇവ ഇടയിലുള്ള മാർഗമാണ് ഈ ലേഖനം സ്വീകരിക്കുന്നത്.
ആദ്യമായി വിശ്വാസകാര്യങ്ങൾ മാറ്റങ്ങൾക്കതീതമാണെന്നും മാറ്റങ്ങൾ ഇല്ലാത്ത ഈ കാര്യങ്ങളെ സ്ഥാപിക്കുന്ന വിജ്ഞാനശാഖയാണ് ഇൽമുൽകലാമെന്നും നമ്മൾ മനസ്സിലാക്കുക. അതു കൊണ്ടുതന്നെ, ഓരോ കാലത്തും ഇസ്ലാമിക് വിശ്വാസത്തിനെതിരെ വരുന്ന കാര്യങ്ങളെപ്പറ്റി മുതകല്ലിം ജാഗരൂകനാകണമെന്നും മനസ്സിലാക്കുക. എന്നുവെച്ചാൽ, കലാമിൽ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങൾക്ക് മാറ്റമുണ്ടാവാം. മാറുന്ന സാഹചര്യങ്ങളെ അത് പരിഗണിക്കണം. അപ്പോൾ പിന്നെ പഴയകാല കിതാബുകൾ പഠിപ്പിക്കേണ്ട എന്നാണോ? അല്ല; കാലങ്ങൾക്കനുസരിച്ച് ഉയർന്നുവരുന്ന ഓരോ പാശ്ചാത്യൻ ചിന്താധാരക്കും (ഇസ്ലാമിക് ഫെമിനിസം, ഇസ്ലാമിക സെക്യുലറിസം എന്നിങ്ങനെ) ഇസ്ലാമിക രൂപം ഉണ്ടാക്കലാണോ കലാം? അതുമല്ല! മറിച്ച്, നൂറ്റാണ്ടുകൾക്കു മുമ്പ് എഴുതപ്പെട്ട അഖീദ ഗ്രന്ഥങ്ങൾ സഗൗരവം പഠിപ്പിക്കപ്പെടണം. കാരണം, ഇസ്ലാമിക് വിശ്വാസം ഖുർആനിന്റെയും തിരുസുന്നത്തിന്റെ അടിസ്ഥാനത്തിൽ അവ വിശദീകരിക്കുന്നുണ്ട്. വിശ്വാസി മുറുകെപിടിക്കേണ്ട കാര്യങ്ങളും അവ വ്യക്തമാക്കുന്നുണ്ട്. ഇവ പഠിക്കുന്നതോടൊപ്പം മുതകല്ലിം ചെയ്യേണ്ട പണി രണ്ടുവിധത്തിലാണ്. ഒന്ന്, അവയിൽ പറയപ്പെട്ട കാര്യങ്ങളെ സമകാലിക ചർച്ചകളുമായി ബന്ധിപ്പിക്കുക. പാശ്ചാത്യ പൗരസ്ത്യ തത്വചിന്തകളുടെ ഫലമായി മത വിശ്വാസത്തിനെതിരെ ഉയർവരുന്ന ബൗദ്ധിക ചർച്ചകളുമായി ബന്ധപ്പെടുത്തി അത്തരം വിഷയങ്ങൾ മനസ്സിലാക്കുക. മതനിരാസത്തിലേക്ക് നയിക്കുന്ന സെക്യുലറിസം, എക്സിസ്റ്റൻഷ്യലിസം (അസ്തിത്വവാദം), വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം തുടങ്ങിയവയുമായി ഇത്തരം അഖീദ ഗ്രന്ഥങ്ങളെ ബന്ധപ്പെടുത്തണം. അതിന് ഫിലോസഫി പഠിക്കണം. പ്രപഞ്ചോൽപത്തിയുമായി ബന്ധപ്പെട്ട് ജൗഹറും (പരമാണു), അറളും ( വിശേഷണങ്ങൾ), ഹയൂല സ്വൂറ (Matter & Form)യുമൊക്കെ കലാം ഗ്രന്ഥങ്ങൾ ചർച്ച ചെയ്യുന്നു. അത്തരം വിഷയങ്ങളിൽ സയൻസ് ഇന്ന് എന്ത് പറയുന്നു എന്ന് മുതകല്ലിം മനസ്സിലാക്കണം.
സത്യത്തിൽ ഇന്ന് നടക്കുന്ന പല ചർച്ചകളും പഴയകാല അഖീദ ഗ്രന്ഥങ്ങൾ ചർച്ച ചെയ്തവയാണെന്നും, അവയിൽ പറയപ്പെട്ടത് ശരിക്കും മനസ്സിലാക്കിയാൽ അത്തരം ചർച്ചകൾക്ക് മറുപടി കണ്ടെത്താമെന്നും സയ്യിദ് നഖീബുൽ അത്ത്വാസിനെ പോലുള്ളവർ പറയുന്നുണ്ട്. ഉദാഹരണത്തിന് ശറഹുൽ അഖാഇദിൽ ചർച്ച ചെയ്യപ്പെട്ട സോഫിസ്റ്റുകളുടെ സന്ദേഹവാദവും ആപേക്ഷികതാവാദവും ഇന്ന് പല ചിന്തകരിലും കാണാം. ഉദാഹരണം: Richard Rorty. എല്ലാ പദാർഥത്തിൽ നിന്ന് സ്വയം ഉത്ഭവിച്ചുവെന്നും അല്ലാഹു ഇല്ലെന്നും വാദിക്കുന്ന ബൗതിക വാദം ഇന്ന് പലരും പല രീതിയിൽ ഉയർത്തുന്നുണ്ട്. അഖീദ ഗ്രന്ഥങ്ങളിലെ ദൗർ (circular cause), തസൽസുൽ (Infinite regress) ദലീലുന്നള്ം ( ഈ ലോകത്തിനൊരു വ്യവസ്ഥയുണ്ടെന്നും അത് സ്വയം ഉണ്ടാവാൻ വഴിയില്ലെന്നുമുള്ള വാദം) തുടങ്ങിയ ചർച്ചകളിലൂടെ മറുപടി പറയാവുന്നവയാണ്. ലോകത്തിന്റെയും ജീവജാലങ്ങളുടെയും അത്യത്ഭുതകരമായ ഘടനയും പ്രവർത്തനവും ഇന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. മേൽ ചർച്ചകളിലേക്ക് ഇത്തരം കണ്ടുപിടിത്തങ്ങൾ കൂടി ചേർത്തുവച്ചാൽ അഖീദ പഠനങ്ങൾ കൂടുതൽ കാര്യക്ഷമമാകും.ഇങ്ങനെ സ്ഥിരീകരണം കണ്ടെത്താൻ മുതകല്ലിമീങ്ങൾ ഉപയോഗിക്കുന്നത് തികച്ചും വസ്തുനിഷ്ഠമായ മാർഗമാണ്. സ്ഥിരീകരണം ലഭിച്ചു കഴിഞ്ഞാൽ പിന്നെ അത് സ്വീകരിക്കൽ നിർബന്ധമാണ്. ശേഷം, വേണമെങ്കിൽ ബുദ്ധി ഉപയോഗിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാം. പക്ഷേ, മനസ്സിലാക്കാൻ ബുദ്ധിക്ക് സാധിക്കുന്നില്ലെങ്കിൽ ബലഹീനമായ ബുദ്ധിയേക്കാൾ ഖുർആനിക പ്രമാണത്തിനാണ് സ്ഥാനം കൊടുക്കേണ്ടത്. ബുദ്ധി പ്രമാണങ്ങളുടെ സേവകനാണെന്ന ‘അൽ അഖ്ലു ഖാദിമുൻ ലിന്നഖൽ’ എന്ന വാചകം ഇതാണ് സൂചിപ്പിക്കുന്നത്. ഈ ഘട്ടത്തിലെ നിലപാടു കണ്ട് ഇസ്ലാം ബുദ്ധിക്ക് എതിരാണെന്ന് പറയാൻ കഴിയില്ല. കാരണം, ബുദ്ധി യഥാവിധി ഉപയോഗിച്ചു കൊണ്ടാണ് ഖുർആൻ ദൈവിക ഗ്രന്ഥമാണെന്ന് സ്ഥിരീകരിക്കുന്നത്. സ്ഥിരീകരണം ലഭിച്ചു കഴിഞ്ഞാൽ അത് സർവ്വജ്ഞാനിയായ അല്ലാഹുവിന്റെ ഗ്രന്ഥമാണെന്ന് കണ്ട് ബലഹീനനും സ്ഥലകാല പരിമിതികളുള്ളവനുമായ മനുഷ്യൻ അതംഗീകരിക്കുകയാണ് വേണ്ടത്. ഇതാണ് കലാമിന്റെ രീതിശാസ്ത്രം. പാരമ്പര്യ കലാമീ ഗ്രന്ഥങ്ങൾ അത് ശരിക്ക് പ്രയോഗിച്ച് കാണിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പുതിയ പ്രശ്നങ്ങളെ നേരിടാൻ ഒരുങ്ങുന്ന കലാമീ വിദ്യാർഥി അത്തരം ഗ്രന്ഥങ്ങൾ അഗാധമായി പഠിച്ച് ഗ്രഹിച്ചെടുക്കുക തന്നെ വേണം. അപ്പോൾ കലാമിന്റെ കാലിക വത്കരണത്തിന് ഒരുങ്ങുന്ന വിദ്യാർഥിയുടെ മേഖല വിപുലമാണ്. ആദ്യം അടിസ്ഥാന പ്രമാണങ്ങൾ മനസ്സിലാക്കിയെടുക്കുക. പിന്നെ ഇത്തരം ഗ്രന്ഥങ്ങളിൽ ഉപയോഗിച്ച പ്രസ്തുത രീതിശാസ്ത്രം ഗ്രഹിക്കുക. പിന്നെ കലാമീ ഗ്രന്ഥങ്ങളിൽ ഓരോ കാലത്തെയും ചർച്ചകൾക്കനുസൃതമായി വന്ന വിഷയങ്ങളെയും സ്ഥായിയായ വിഷയങ്ങളെയും വേർതിരിച്ച് മനസ്സിലാക്കുക. ശേഷം, ഇടക്ക് കയറിവന്നവയിൽ ഏതൊക്കെ ഇന്നും പ്രസക്തമാണെന്ന് പഠിക്കുക. അത്തരം ചർച്ചകളിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്നത് ഏത്? അവയിൽ വന്ന മാറ്റങ്ങളേത്? എന്നിവ മനസ്സിലാക്കുക. ഒപ്പം ഇന്ന് മതവിശ്വാസത്തിന് ഭീഷണിയുയർത്തി കൊണ്ടിരിക്കുന്ന പാശ്ചാത്യ തത്വചിന്താധാരകളും അവയുടെ അടിസ്ഥാന പ്രമാണങ്ങളും മനസ്സിലാക്കുക. പ്രസ്തുത ഗ്രന്ഥങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന ഗ്രീക്ക് തത്വചിന്താ സരണികളുടെ അടിസ്ഥാന പ്രമാണങ്ങളാണവയും പിന്തുടരുന്നത് എങ്കിൽ അങ്ങനെ ചെയ്യുക. അല്ല, പുതിയവയാണെങ്കിൽ നേരത്തെ പറഞ്ഞ രീതിശാസ്ത്രത്തിലെ അനുയോജ്യമായ മാർഗം ഉപയോഗിച്ച് വസ്തുനിഷ്ഠമായി അത്തരം വാദമുഖങ്ങളെ അപഗ്രഥിക്കുക. ഇതാണ് മുതകല്ലിം ചെയ്യേണ്ടത്. അതാണ് ഇൽമുൽ കലാമിന്റെ കാലികവത്ക്കരണം. ഒരൊറ്റ വാദത്തിന് കൂടി മറുപടി പറഞ്ഞ് ഈ ലേഖനം അവസാനിപ്പിക്കാം. ചില ആളുകൾ ചോദിക്കാറുണ്ട് എന്തിനാണ് നൂറ്റാണ്ടുകൾക്കു മുമ്പുള്ള അശ്അരി-മാതുരീദി ധാരകൾ ഇന്ന് പിന്തുടരുന്നതെന്ന്. ഇതുവരെയുള്ള വിവരണങ്ങളിൽ നിന്ന് ഇതിനുള്ള ഉത്തരം ലഭിക്കും. ഒപ്പം ഇമാം അശ്അരിയോ മാതുരീദിയോ സ്വന്തം അഭിപ്രായങ്ങൾ വെച്ച് മദ്ഹബുകൾ ഉണ്ടാക്കുകയല്ല ചെയ്തത്. അവരൊന്നും പുതുതായി ഉണ്ടാക്കിയിട്ടില്ല. ബിദ്അത്തിന്റെ കുത്തൊഴുക്കിൽ വിസ്മൃതമായിപ്പോയ വിശ്വാസകാര്യങ്ങൾ ഖുർആനും സുന്നത്തും അടിസ്ഥാനപ്പെടുത്തി പുനരുജ്ജീവിപ്പിക്കുകയാണവർ ചെയ്തത്. മുൻകാല സുന്നി പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ വിവരിച്ച ശേഷം ‘മഖാലാത്തുൽ ഇസ്ലാമിയ്യീനി’ൽ ഇമാം അശ്അരി പറയുന്നത്. ‘അവരുടെ അഭിപ്രായം തന്നെയാണ് എന്റേതും എന്നാണ്’ ‘സ്വഹീഹായ ഹദീസുകൾ ആണ് എന്റെ കാഴ്ചപ്പാടുകൾ’ എന്ന ഇമാം ശാഫിഇ(റ)യുടെ അതേ പ്രഖ്യാപനമാണ് ഇമാം അശ്അരിയും നടത്തിയത്. ഒപ്പം അവർ ചെയ്ത വലിയ സേവനം ഫിഖ്ഹിന്റെ ഇമാമുകൾ ചെയ്തതു പോലെ സുന്നീ അഖീദക്കും ഒരു രീതിശാസ്ത്രം ഉണ്ടാക്കി എന്നുള്ളതാണ്. ആ രീതിശാസ്ത്രം മുറുകെ പിടിക്കുന്നവരൊക്കെ അശ്അരികളാണ്. നേരത്തെ വിവരിച്ച ആ രീതിശാസ്ത്രം സമകാലിക പ്രശ്നങ്ങളെ നേരിടാൻ പര്യാപ്തവുമാണ്. എന്തിനാണ് ശറഹുൽ അഖാഇദ് പോലുള്ള കിതാബുകൾ ഇന്നും ഓതുന്നത് എന്നാണ് ഇക്കൂട്ടരുടെ മറ്റൊരു സംശയം. അതിനുള്ള മറുപടി പറഞ്ഞു കഴിഞ്ഞല്ലോ.
ഇനി വാദം ബുദ്ധി ഉപയോഗിച്ച് തെളിയിക്കേണ്ടതാണെങ്കിൽ ബുദ്ധി കൊണ്ടും തെളിയിക്കണം. അല്ലാഹുവിന്റെ അസ്തിത്വം തെളിയിക്കാൻ മുതകല്ലിമുകൾ ഉപയോഗിക്കുന്ന പല തെളിവുകളിൽ ഒന്ന് ഈ രീതി ഉപയോഗിച്ചുള്ളതാണ്.ഇതാണ് ‘ഖാനൂനുത്തലാസും’ എന്നപേരിൽ കലാമീ ചർച്ചകളിൽ അറിയപ്പെടുന്നത്. ദൗർ, തസൽസുൽ തുടങ്ങിയ ചിന്താരൂപങ്ങൾ ‘ഖാനൂനുത്തലാസുമി’ൽ പെടുന്നു. ഏതൊരു വാദം ദൗറിൽ ( തുടങ്ങിയേടത്തു തന്നെ എത്തുക Cyclic theory) അല്ലെങ്കിൽ തസൽസുലിൽ (അനന്തമായ പിൻനടത്തം infinite regression) എത്തിച്ചേരുന്നുവോ ആ വാദം തെറ്റായിരിക്കും. തെറ്റായിരിക്കുക എന്നത് ഈ രണ്ടെണ്ണത്തിന്റെയും അഭിവാജ്യ ഘടകങ്ങളാണ്. അതാണ് ഖാനൂനുത്തലാസും കൊണ്ടുള്ള ഉദ്ദേശ്യം. ലോകം സ്വയമുണ്ടായി എന്ന വാദങ്ങളെല്ലാം ഇവയിൽ ചെന്നവസാനിക്കുമെന്ന് മുതകല്ലിമീങ്ങൾ വാദിക്കുന്നു. എങ്കിൽ, അവ തെറ്റാണെന്നും അതുകൊണ്ട് ലോകത്തിനു സ്രഷ്ടാവ് വേണമെന്നും അത് അല്ലാഹു ആണെന്നും വരുന്നു.
ഈ രീതിശാസ്ത്രം ഉപയോഗിച്ചാണ് ലോകത്തിന്റെ തുടക്കവും അല്ലാഹുവിന്റെ അസ്തിത്വവും തെളിയിക്കുന്നത്. ശേഷം, നമ്മുടെ മുമ്പിലുള്ള ഖുർആൻ അണമുറിയാതെ സത്യമെന്ന് ഉറപ്പുള്ള ശൃംഖലകളിലൂടെ പ്രവാചകനിലേക്ക് എത്തുന്നുവെന്ന് ഉറപ്പിക്കുന്നു. ഒപ്പം ഖുർആനിലെ പ്രവചനങ്ങൾ, ഭാഷാശാസ്ത്രപരമായ അത്ഭുതങ്ങൾ, മറ്റു വിവരണങ്ങൾ തുടങ്ങിയവയിലൂടെ വിശുദ്ധഗ്രന്ഥം ദൈവികം തന്നെയെന്ന ഉറപ്പുവരുത്തുന്നു. ഇത്തരം രീതികൾ ഉപയോഗിക്കുന്ന ധാരാളം പുസ്തകങ്ങളും മറ്റും ഇന്ന് ലഭ്യമാണ്.ഇങ്ങനെ സ്ഥിരീകരണം കണ്ടെത്താൻ മുതകല്ലിമീങ്ങൾ ഉപയോഗിക്കുന്നത് തികച്ചും വസ്തുനിഷ്ഠമായ മാർഗമാണ്. സ്ഥിരീകരണം ലഭിച്ചു കഴിഞ്ഞാൽ പിന്നെ അത് സ്വീകരിക്കൽ നിർബന്ധമാണ്. ശേഷം, വേണമെങ്കിൽ ബുദ്ധി ഉപയോഗിച്ച് കാര്യങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കാം. പക്ഷേ, മനസ്സിലാക്കാൻ ബുദ്ധിക്ക് സാധിക്കുന്നില്ലെങ്കിൽ ബലഹീനമായ ബുദ്ധിയേക്കാൾ ഖുർആനിക പ്രമാണത്തിനാണ് സ്ഥാനം കൊടുക്കേണ്ടത്. ബുദ്ധി പ്രമാണങ്ങളുടെ സേവകനാണെന്ന ‘അൽ അഖ്ലു ഖാദിമുൻ ലിന്നഖൽ’ എന്ന വാചകം ഇതാണ് സൂചിപ്പിക്കുന്നത്. ഈ ഘട്ടത്തിലെ നിലപാടു കണ്ട് ഇസ്ലാം ബുദ്ധിക്ക് എതിരാണെന്ന് പറയാൻ കഴിയില്ല. കാരണം, ബുദ്ധി യഥാവിധി ഉപയോഗിച്ചു കൊണ്ടാണ് ഖുർആൻ ദൈവിക ഗ്രന്ഥമാണെന്ന് സ്ഥിരീകരിക്കുന്നത്. സ്ഥിരീകരണം ലഭിച്ചു കഴിഞ്ഞാൽ അത് സർവ്വജ്ഞാനിയായ അല്ലാഹുവിന്റെ ഗ്രന്ഥമാണെന്ന് കണ്ട് ബലഹീനനും സ്ഥലകാല പരിമിതികളുള്ളവനുമായ മനുഷ്യൻ അതംഗീകരിക്കുകയാണ് വേണ്ടത്. ഇതാണ് കലാമിന്റെ രീതിശാസ്ത്രം. പാരമ്പര്യ കലാമീ ഗ്രന്ഥങ്ങൾ അത് ശരിക്ക് പ്രയോഗിച്ച് കാണിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ പുതിയ പ്രശ്നങ്ങളെ നേരിടാൻ ഒരുങ്ങുന്ന കലാമീ വിദ്യാർഥി അത്തരം ഗ്രന്ഥങ്ങൾ അഗാധമായി പഠിച്ച് ഗ്രഹിച്ചെടുക്കുക തന്നെ വേണം. അപ്പോൾ കലാമിന്റെ കാലിക വത്കരണത്തിന് ഒരുങ്ങുന്ന വിദ്യാർഥിയുടെ മേഖല വിപുലമാണ്. ആദ്യം അടിസ്ഥാന പ്രമാണങ്ങൾ മനസ്സിലാക്കിയെടുക്കുക. പിന്നെ ഇത്തരം ഗ്രന്ഥങ്ങളിൽ ഉപയോഗിച്ച പ്രസ്തുത രീതിശാസ്ത്രം ഗ്രഹിക്കുക. പിന്നെ കലാമീ ഗ്രന്ഥങ്ങളിൽ ഓരോ കാലത്തെയും ചർച്ചകൾക്കനുസൃതമായി വന്ന വിഷയങ്ങളെയും സ്ഥായിയായ വിഷയങ്ങളെയും വേർതിരിച്ച് മനസ്സിലാക്കുക. ശേഷം, ഇടക്ക് കയറിവന്നവയിൽ ഏതൊക്കെ ഇന്നും പ്രസക്തമാണെന്ന് പഠിക്കുക. അത്തരം ചർച്ചകളിൽ ഇന്നും ചർച്ച ചെയ്യപ്പെടുന്നത് ഏത്? അവയിൽ വന്ന മാറ്റങ്ങളേത്? എന്നിവ മനസ്സിലാക്കുക. ഒപ്പം ഇന്ന് മതവിശ്വാസത്തിന് ഭീഷണിയുയർത്തി കൊണ്ടിരിക്കുന്ന പാശ്ചാത്യ തത്വചിന്താധാരകളും അവയുടെ അടിസ്ഥാന പ്രമാണങ്ങളും മനസ്സിലാക്കുക. പ്രസ്തുത ഗ്രന്ഥങ്ങളിൽ ചർച്ച ചെയ്യപ്പെടുന്ന ഗ്രീക്ക് തത്വചിന്താ സരണികളുടെ അടിസ്ഥാന പ്രമാണങ്ങളാണവയും പിന്തുടരുന്നത് എങ്കിൽ അങ്ങനെ ചെയ്യുക. അല്ല, പുതിയവയാണെങ്കിൽ നേരത്തെ പറഞ്ഞ രീതിശാസ്ത്രത്തിലെ അനുയോജ്യമായ മാർഗം ഉപയോഗിച്ച് വസ്തുനിഷ്ഠമായി അത്തരം വാദമുഖങ്ങളെ അപഗ്രഥിക്കുക. ഇതാണ് മുതകല്ലിം ചെയ്യേണ്ടത്. അതാണ് ഇൽമുൽ കലാമിന്റെ കാലികവത്ക്കരണം. ഒരൊറ്റ വാദത്തിന് കൂടി മറുപടി പറഞ്ഞ് ഈ ലേഖനം അവസാനിപ്പിക്കാം. ചില ആളുകൾ ചോദിക്കാറുണ്ട് എന്തിനാണ് നൂറ്റാണ്ടുകൾക്കു മുമ്പുള്ള അശ്അരി-മാതുരീദി ധാരകൾ ഇന്ന് പിന്തുടരുന്നതെന്ന്. ഇതുവരെയുള്ള വിവരണങ്ങളിൽ നിന്ന് ഇതിനുള്ള ഉത്തരം ലഭിക്കും. ഒപ്പം ഇമാം അശ്അരിയോ മാതുരീദിയോ സ്വന്തം അഭിപ്രായങ്ങൾ വെച്ച് മദ്ഹബുകൾ ഉണ്ടാക്കുകയല്ല ചെയ്തത്. അവരൊന്നും പുതുതായി ഉണ്ടാക്കിയിട്ടില്ല. ബിദ്അത്തിന്റെ കുത്തൊഴുക്കിൽ വിസ്മൃതമായിപ്പോയ വിശ്വാസകാര്യങ്ങൾ ഖുർആനും സുന്നത്തും അടിസ്ഥാനപ്പെടുത്തി പുനരുജ്ജീവിപ്പിക്കുകയാണവർ ചെയ്തത്. മുൻകാല സുന്നി പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ വിവരിച്ച ശേഷം ‘മഖാലാത്തുൽ ഇസ്ലാമിയ്യീനി’ൽ ഇമാം അശ്അരി പറയുന്നത്. ‘അവരുടെ അഭിപ്രായം തന്നെയാണ് എന്റേതും എന്നാണ്’ ‘സ്വഹീഹായ ഹദീസുകൾ ആണ് എന്റെ കാഴ്ചപ്പാടുകൾ’ എന്ന ഇമാം ശാഫിഇ(റ)യുടെ അതേ പ്രഖ്യാപനമാണ് ഇമാം അശ്അരിയും നടത്തിയത്. ഒപ്പം അവർ ചെയ്ത വലിയ സേവനം ഫിഖ്ഹിന്റെ ഇമാമുകൾ ചെയ്തതു പോലെ സുന്നീ അഖീദക്കും ഒരു രീതിശാസ്ത്രം ഉണ്ടാക്കി എന്നുള്ളതാണ്. ആ രീതിശാസ്ത്രം മുറുകെ പിടിക്കുന്നവരൊക്കെ അശ്അരികളാണ്. നേരത്തെ വിവരിച്ച ആ രീതിശാസ്ത്രം സമകാലിക പ്രശ്നങ്ങളെ നേരിടാൻ പര്യാപ്തവുമാണ്. എന്തിനാണ് ശറഹുൽ അഖാഇദ് പോലുള്ള കിതാബുകൾ ഇന്നും ഓതുന്നത് എന്നാണ് ഇക്കൂട്ടരുടെ മറ്റൊരു സംശയം. അതിനുള്ള മറുപടി പറഞ്ഞു കഴിഞ്ഞല്ലോ.
നമ്മുടെ അഖീദാ ചർച്ചകളിൽ പാശ്ചാത്യൻ തത്വചിന്താസരണികളെ കുറിച്ചും സയൻസിൽ ഇതുമായി ബന്ധപ്പെട്ടു വരുന്ന കണ്ടുപിടിത്തങ്ങളെ കുറിച്ചും ചർച്ചകൾ വരണം. അതിലൂടെ നമ്മുടെ വിദ്യാർഥികളെ കാലികരാക്കി മാറ്റാം. സഈദ് റമളാൻ ബൂത്വിയുടെ കുബ്റൽ യഖീനിയ്യാത്, അൽമദാഹിബുത്തൗഹീദിയ്യ വൽ ഫൽഫസാതുൽ മുആസ്വിറ ,നഖ്ദു ഔഹാമിൽ മാദ്ദിയ്യത്തിൽ ജദലിയ്യ, മുസ്തഫാ സ്വബ്രിയുടെ മൗഖിഫുൽ അഖ്ലി വൽ ഇൽമി മിൻ റബ്ബിൽ ആലമീൻ, ഇർഫാൻ അബ്ദുൽ ഹമീദിന്റെ ദിറാസാതുൻ ഫിൽ ഫിറഖി വൽ അഖാഇദ്, സയ്യിദ് നഖീബുൽ അത്താസിന്റെ ശറഹുൽ അഖാഇദിന്റെ പരിഭാഷ തുടങ്ങിയവ കലാം കാലികവത്കരണത്തിനുള്ള നല്ല റഫറൻസുകളാണ്.
Barakallh.
Great