ഖിലാഫത്ത് പ്രസ്ഥാനം; ചെറുത്തു നിൽപ്പിൻ്റെ മാപ്പിള ശബ്ദം

ഇന്ത്യൻ സാഹചര്യത്തിൽ രൂപംകൊണ്ട ഖിലാഫത്ത് പ്രസ്ഥാനം 1919 -ലാണ് ആരംഭിക്കുന്നത്. ബ്രിട്ടീഷ് ആധിപത്യത്തിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കുകയെന്നതായിരുന്നു ഈ പ്രസ്ഥാനത്തിൻ്റെ ലക്ഷ്യം. അക്കാലത്ത് ഏഷ്യാ മൈനർ ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ഉസ്‌മാനികളായിരുന്നു മുസ്‌ലിംലോകത്തെ ഖലീഫമാരായി അറിയപ്പെട്ടിരുന്നത്. ഇവരുടെ സാമ്രാജ്യ മാണ് ഓട്ടോമൻ സാമ്രാജ്യം അഥവാ ഉസ്‌മാനിയ ഖിലാഫത്ത് എന്നറിയപ്പെടുന്നത്. ഈ ഉസ്മാനികൾ ഉസ്‌മാൻ(റ)വിൻ്റെ പിന്തുടർച്ചക്കാരോ ഈ ഭരണം ഖുലഫാഉ റാഷിദയുടെ ഭരണത്തുടർച്ചയോ അല്ല ‘ഉസ്‌മാൻ ഖാൻ’ എന്നും ‘ഉസ്‌മാൻ ഗാസി’ എന്നും അറിയപ്പെടുന്ന ഉസ്‌മാൻ ഒന്നാമനാണ് ഓട്ടോമൻ സാമ്രാജ്യ സ്ഥാപകൻ.

ഹിജ്റ 617-ൽ ചെങ്കിസ് ഖാൻ ഖവാരിസ്‌മ് ആക്രമിച്ചപ്പോൾ കുർദിസ്ഥാനിൽ നിന്ന് ഏഷ്യാമൈനറിലെ അനാതുലിയയിൽ കുടിയേറിയ ‘ഖായി’ എന്നറിയപ്പെടുന്ന മുസ്‌ലിം നാടോടി തുർക്കി വിഭാഗത്തിന്റെ തലവനായിരുന്ന സുലൈ മാൻഷാ എന്ന കുൻദോസ് ആൽബിൻ്റെ പൗത്രനാണ് ഉസ്‌മാൻ. ഹിജ്റ 629 -ൽ ഇദ്ദേഹം യൂഫ്രട്ടീസ് നദി യിൽ വീണ് മരണപ്പെട്ടു. ഇദ്ദേഹത്തിന്റെ നാലു മക്കളിൽ ഒരാളായ ഉൽതുഗറിൽ പിന്നീട് ഗോത്ര തലവനായി. ഗോത്രത്തിന് താവളമടിക്കാനും കാലികൾക്ക് മേയാനും അനുയോജ്യ സ്ഥലം തേടുന്നതിനിടയിൽ രണ്ടു സൈന്യങ്ങൾ ഏറ്റുമുട്ടുന്നത് കാണാനിടയായി. തോൽവി അനുഭവിക്കുമായിരുന്ന സൈന്യത്തെ ഉൽതുഗിലും സഹായികളും ചേർന്ന് പോരാടി വിജയത്തിലെത്തിച്ചു. സൽജൂക്കി സുൽത്താൻ അലാവുദ്ദീൻ ഖിൽജിയെയാണ് സഹായിച്ചതെന്ന് പിന്നീടാണ് തിരിച്ചറിഞ്ഞത്. മംഗോളിയയുടെതായിരുന്നു എതിർ സൈന്യം. അംഗാ റക്കടുത്താണ് ഈ യുദ്ധം നടന്നത്. തക്കസമയത്ത് സഹായത്തിന് പ്രത്യുപകാരമായി അനാ‌ലിയയിലെ വലിയൊരു പ്രദേശത്തിൻ്റെ അധികാരം അലാവുദ്ദീൻ ഉൽതുഗിലിന് നൽകി. തുടർന്നുള്ള യുദ്ധത്തിലും ഈ സഹായം തുടർന്നു. പ്രതിഫലമായി കൂടുതൽ ഭൂപ്രദേശത്തെ അധികാരം ലഭിക്കുകയും ചെയ്തു‌. 1288-ൽ ഉൽതുഗിൽ മരണപ്പെട്ടതോടെ മൂത്തമകൻ ഉസ്മാനെ സുൽത്താൻ പിൻഗാമിയായി നിയമിച്ചു. സൽജൂക്കി ഭരണകൂടം തകർന്നതോടെ ചെറു ഭരണസംവിധാനങ്ങൾ തൽസ്ഥാനത്ത് നിലവിൽവന്നു. ഉസ്‌മാൻ ഖാൻ ഇവയിൽ ചിലതിനെ തൻ്റെ രാജ്യത്തോട് ചേർത്തു. യകീശഹ്ർ തലസ്ഥാനമായി സ്വതന്ത്ര ഭരണകൂടം സ്ഥാപിച്ചു. സൽജൂക്കി ഉപയോഗിച്ചുവന്ന ചന്ദ്രക്കല യും നക്ഷത്രവും അടങ്ങിയ പതാക തൻ്റെ ഔദ്യോഗിക പതാകയായി അംഗീകരിച്ചു. ഇതാണ് ഉസ്‌മാനിയ്യ ഖിലാഫത്തിൻ്റെ ആരംഭം ആറു നൂറ്റാണ്ടുകാലം തുർക്കി കേന്ദ്രീകരിച്ച് നിലനിന്ന ഈ ഭരണകൂടം 16,17 നൂറ്റാണ്ടു കളിൽ വളർന്നു വികസിച്ച് ലോകശ്രദ്ധ പിടിച്ചുപറ്റി. 56 ലക്ഷം ചതുരശ്ര കിലോമീ റ്റർ വരെ ഈ സാമ്രാജ്യം വിസ്‌തൃതമായിരുന്നു.

ഉസ്‌മാൻ ഒന്നാമൻ സ്ഥാപിച്ച ഈ ഭരണമാണ് ഉസ്‌മാനിയ ഖിലാഫത്ത് എന്നറിയപ്പെടുന്നത്. ചരിത്രമെഴുത്തുകാരുൾപ്പടെ പലരും ഉസ്‌മാനിയ്യ ഭരണകൂടം (ഓട്ടോമാൻ ഭരണം) എന്നത് ഖലീഫ ഉസ്‌മാൻ(റ)വിൻ്റെ ഭരണ തുടർച്ചയായി ചിത്രീകരിക്കാറുണ്ട് എന്നതിനാലാണ് ഈ ചരിത്രം ഉദ്ധരിക്കേണ്ടി വന്നത്.

ഖിലാഫത്ത് പ്രസ്ഥാനം കേരളത്തിൽ

ഒന്നാം ലോകമഹായുദ്ധത്തിൽ തുർക്കിയും ജർമ്മനിയും ഒരുപക്ഷത്തായിരുന്നു. ഇംഗ്ലണ്ട്, റഷ്യ, ഫ്രാൻസ്, യു.എസ്.എസ്.ആർ തുടങ്ങിയ സഖ്യകക്ഷികളും പിന്നീട് ഇവർക്കൊപ്പം ചേർന്ന അമേരിക്കയുമാ യിരുന്നു മറുപക്ഷത്ത്. ബ്രിട്ടൻ തുർക്കിക്കെതിരെ യുദ്ധംചെയ്യുക സ്വാഭാവികം മാത്രം. ഇന്ത്യൻ മുസ്‌ലിംകൾ ബ്രിട്ടീഷ് കോളനിയിൽ ജീവിക്കുമ്പോഴും തുർക്കി ഖലീഫയെ ആത്മീയ നേതാവായി അംഗീകരിച്ചിരുന്നു. യുദ്ധത്തിൽ തുർക്കിക്കെതിരെ അണിനിരന്ന ബ്രിട്ടനെ പിന്തുണക്കാൻ മുസ്‌ലിംകൾക്ക് പ്രയാസം ഉണ്ടായിരുന്നു.

എന്നാൽ യുദ്ധാനന്തരം ഖിലാഫത്തിനെ തകർക്കുകയോ അവരുടെ കീഴിലുള്ള സ്ഥലങ്ങളെ പങ്കുവെക്കുകയോ ചെയ്യില്ല എന്ന വാഗ്ദാനത്തോടെ ബ്രിട്ടൻ ഇന്ത്യൻ മുസ്‌ലിങ്ങളെ ശാന്തരാക്കി. വിശുദ്ധ നഗരങ്ങളായ മക്കയും മദീനയും തുർക്കി ഖിലാഫത്തിൻ്റെ നിയന്ത്രണ ത്തിൽ തന്നെ നിലനിർത്തുമെന്നതായിരുന്നു ബ്രിട്ടൻ്റെ വാഗ്ദാനം.

എന്നാൽ യുദ്ധം വിജയിച്ചതോടെ ബ്രിട്ടൻ അറബ് പ്രദേശങ്ങൾ വെട്ടിമുറിച്ച് ഖിലാഫത്തിനെ നശിപ്പിക്കാനാണ് മുന്നോട്ടുവന്നത്. ഹിജാസ് ഗവർണറെ
വിലക്കെടുത്ത് ഓട്ടോമൻ ഖിലാഫത്തിൽ വിള്ളലുണ്ടാക്കിയാണ് ബ്രിട്ടൻ യുദ്ധം വിജയിപ്പിച്ചെടുത്തത്. ഫലസ്‌തീൻ വെട്ടിമുറിച്ച് ജൂതരാഷ്ട്രം സ്ഥാപിച്ചത് ഇതിന്റെ തുടർച്ചയായിരുന്നു. ബ്രിട്ടൻ്റെ ഈ വഞ്ചനയ്ക്കെ‌തിരെ ഇന്ത്യൻ മുസ്‌ലിംകൾ രൂപീകരിച്ച പ്രതിഷേധ പ്രസ്ഥാനമായിരുന്നു ഖിലാഫത്ത്. ബ്രിട്ടീ ഷുകാരിൽ നിന്ന് ഇന്ത്യയെ മോചിപ്പിക്കണമെന്ന ശക്തവികാരമായിരുന്നു അന്ന് മുസ്‌ലിംങ്ങൾ പ്രകടമാക്കിയത്. ഇതിന്റെ ഭാഗമായി ഇന്ത്യയിൽ പ്രത്യേകിച്ച് കേരളത്തിൽ ഖിലാഫത്ത് പ്രസ്ഥാനം ശക്തിപ്പെട്ടു.

മതപണ്ഡിതന്മാർ ഇക്കാര്യത്തിൽ ശക്തമായ നേതൃത്വം നൽകി. കേരളത്തിൽ നേരത്തെ തന്നെ വൈദേശിക വിരുദ്ധ സമരത്തിന് പണ്ഡിതന്മാർ ആഹ്വാനം ചെയ്തിരുന്നു. 1498 മെയ് 20- ന് വാസ്കോഡഗാമ കോഴിക്കോട് കാലുകുത്തിയ നാൾ മുതൽ മഖ്ദൂം ഒന്നാമനും പിന്നീട് മഖ്‌ദൂം രണ്ടാമനും പോർച്ചുഗീസുകാർക്കെതിരെ സമര പ്രഖ്യാപനം നടത്തിയിരുന്നു.

എ.ഡി 1608-ൽ മരണപ്പെട്ട ഖാളി മുഹമ്മദും ഈ നിലപാടാണ് സ്വീകരിച്ചത്. തഹ്‌രീള്, തുഹ്‌ഫത്തുൽ മുജാഹിദീൻ, ഫത്ഹുൽ മുബീൻ എന്നീ കൃതികൾ ഇതിൻ്റെ സാക്ഷ്യപത്രങ്ങ ളാണ്.ബ്രിട്ടീഷ് ആധിപത്യം വന്നപ്പോൾ ആദ്യമായി നികുതി നിഷേധ സമരം നടത്തി ജയിൽവാസം വരിച്ചത് ഉമർഖാളി (റ) ആണ്. (1819 ഡിസംബർ 18) മമ്പുറം തങ്ങളും പുത്രൻ ഫസൽ പൂക്കോയതങ്ങളും തുടങ്ങി ആത്മീയ നായകരും ഉലമാക്കളും നേരത്തെ തന്നെ വിദേശ വിരുദ്ധ സമരമുഖത്തുണ്ടായിരുന്നു. അതുകൊണ്ടു തന്നെ നമ്മുടെ നാട്ടിലെ പണ്ഡിതന്മാരും സാധാരണക്കാരും സമര മുഖത്തെന്ന നിലയിൽ ഖിലാഫത്ത് പ്രസ്ഥാനത്തെ സജീവമാക്കി. ഈ സമരാവേശം സ്വാതന്ത്ര്യ സമരത്തിന് ഊർജ്ജം പകരുമെന്ന കണ്ടെത്തൽ ഗാന്ധിജി ബുദ്ധിപൂർവം ഉപയോഗപ്പെടുത്തി. കോഴിക്കോട് ഒരു സമ്മേളനം വിളിച്ചു ചേർത്ത് കോൺഗ്രസ് നയിക്കുന്ന ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി ഖിലാഫത്ത് പ്രസ്ഥാനത്തെ ബന്ധിപ്പിച്ചു. മുസ്‌ലിംകളെ സ്വാധീനിക്കാൻ ഷൗക്കത്തലിയെ കൊണ്ടുവരികയും ചെയ്തു‌.

On august 18th 1920 Ghandhi and Shaukat ali personally addressed a cilafat meeting mappilas who were present recall emergetic exhortation to join action in order to drive out the brittish within a year and the assurance that by such action the british raj would easily be overcome (mappila muslims of kerala – Roland E miller –page 132)

ഇത്രയൊക്കെ ചരിത്രം വ്യക്തമാക്കിയിട്ടും ഖിലാഫത്ത് സമരത്തെ വർഗീയമാക്കിയവർ തന്നെയാണ് സമസ്തക്കാരെ സ്വാതന്ത്രസമര വിരുദ്ധരാക്കുന്നതും. അതിന് അവർ കണ്ടെത്തുന്ന കാരണം 1933 മാർച്ച് അഞ്ചിന് ഫറോക്കിൽ ചേർന്ന സമസ്‌ത ആറാം വാർഷിക സമ്മേളനം കോൺഗ്രസ് വിരുദ്ധ പ്രമേയം പാസാക്കിയെന്നതാണ്, യഥാർഥത്തിൽ സമസ്‌ത അന്നത്തെ കോൺഗ്രസിൻ്റെ നിലപാടിനെയാണ് എതിർത്തത്. മറിച്ച് സ്വാതന്ത്ര സമരത്തെയല്ല. താനൂർ ഖിലാഫത്ത് കമ്മിറ്റി സെക്രട്ടറി ആമീനുമ്മാന്റെകത്ത് പരീക്കുട്ടി മുസ്‌ലിയാർ ബ്രിട്ടീഷുകാർ ക്കെതിരെ എഴുതിയ ‘മുഹിമ്മാത്തുൽ മുഅ്‌മിനീൻ ഫീ തർക്കിൽ മുവാലാത്തു വ തൻസീഹ ജസ്സീറത്തുൽ അറബി മിനൽ മുശ്‌രികീൻ’ എന്ന ഗ്രന്ഥം കൈവശംവെച്ചതിനും പ്രസ്തു‌ത ഗ്രന്ഥത്തെ ആശംസിച്ചതിനും ബ്രിട്ടീഷ് ഗവൺമെന്റ് ചെറുശ്ശേരി അഹ്മ‌ദ് കുട്ടി മുസ്‌ലിയാരെയും പാനായിക്കുളം പുതിയാപ്പിള അബ്ദുറഹ്‌മാൻ മുസ്‌ലിയാരെയും വിളിച്ചു വരുത്തി താക്കീത് ചെയ്ത‌ിട്ടുണ്ട് എന്ന ചരിത്രം പോലും പലരും മറച്ചുവെക്കുന്നു. മീഞ്ചന്ത സമ്മേളന പ്രമേയത്തിൻ്റെ പശ്ചാത്തലം
മനസ്സിലാക്കാൻ ഡോക്ടർ കെ.എൻ കുറുപ്പിൻ്റെ മാപ്പിള പാരമ്പര്യം വായി ച്ചാൽ മതിയാകും.

‘കലാപം വരുത്തിയ ദുരന്തത്തിന്റെ സിംഹഭാഗവും ഏറ്റെടുക്കേണ്ടി വന്നത് മാപ്പിള സമൂഹത്തിനായിരുന്നു. വമ്പിച്ച ആൾനാശവും സ്വത്ത് നാശവും യാതന കളും അവർക്ക് അനുഭവി ക്കേണ്ടിവന്നു. അനേകം കുടുംബങ്ങൾ അനാഥമായി. സാമൂഹിക പുനർ നിർമ്മാണത്തിന് വേണ്ടിയുള്ള സംഘടിതമായ ഒരു പ്രവർത്തനത്തിന് ഇവിടെ ഗവൺമെന്റോ നാഷണൽ കോൺഗ്രസോ മറ്റു സംഘടനകളോ മുന്നോട്ടുവന്നില്ല. അതിനാൽ കലാപം നടന്ന ഗ്രാമങ്ങളിലെ ദാരിദ്ര്യം കൂടുതൽ വർധിച്ചുവരികയും ഇന്നും ഈ പ്രദേശങ്ങൾ ദരിദ്ര ജനലക്ഷങ്ങളുടെ ആവാസകേന്ദ്രങ്ങളായി തുടരുകയും ചെയ്യുന്നു.’ ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി നാഷണൽ കോൺഗ്രസ് നിസ്സഹകരണ ഖിലാഫത്ത് പ്രസ്ഥാനങ്ങളെ സംഘടിപ്പിക്കുകയും അതിനുവേണ്ടി ആഹ്വാനം ചെയ്യുകയും ചെയ്‌ത പശ്ചാത്തലമാണ് കലാപം ഉണ്ടാക്കിയതെന്ന് മാപ്പിളമാർ വിശ്വസിച്ചത് തികച്ചും നീതീകരണമർഹിക്കുന്നു’.
പക്ഷേ, സായുധ കലാപത്തിൽ കലാശിച്ചതിനാൽ ഇതിന്റെ ഉത്തരവാദിത്വം പിന്നീട് കോൺഗ്രസ് തന്നെ നിഷേധിക്കുകയുമുണ്ടായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ പോലുള്ള ഒരു വലിയ പ്രസ്ഥാനത്തിനു നിരക്കാത്ത ഖേദകരമായ തീരു മാനമായിട്ടാണ് അതിനെ ചരിത്രകാരനായ ആർ.സി മജുംദാർ വിലയിരുത്തിയത്. അതിനാൽ ക്രമേണ തെക്കേ മലബാറിലെ മാപ്പിള സമൂഹം കോൺഗ്രസ് നേതൃത്വത്തിലുള്ള ദേശീയ പ്രസ്ഥാനത്തിൽ നിന്നും വിട്ടൊഴിഞ്ഞു നിന്നു (ഡോക്ടർ കെ.കെ എൻ കുറുപ്പ്).

മുസ്‌ലിംകളെ സമരത്തിലേക്ക് ഇറക്കിവിട്ട് നിർണ്ണായക സമയത്ത് പാലം വലിച്ച നേതാക്കളോടുള്ള പ്രതിഷേധമായിരുന്നു കോൺഗ്രസിനെതിരെയുള്ള പ്രമേയം, അല്ലാതെ സ്വാതന്ത്യ സമരത്തിനെതിരെയോ ബ്രിട്ടീഷുകാർക്ക് അനുകൂലമോ ആയിരുന്നില്ല.

ചുരുക്കത്തിൽ, ഇന്ത്യൻ മുസ്‌ലിംകൾ പണ്ഡിത നേതൃത്വത്തിൽ തന്നെ ബ്രിട്ട നെതിരെ സ്വാതന്ത്ര്യ സമരം നടത്തിയെന്നത് ചരിത്ര സത്യം. ചരിത്രം കീഴ്മേൽ മറിക്കുന്ന ഈ കാലത്ത് നേരാം ചരിത്രം പഠിച്ച് അവതരിപ്പിക്കാൻ നേരായ ശ്രമങ്ങൾ അനിവാര്യമാണ്.

കൂടുതൽ വിവരങ്ങൾക്ക്

Peasent revolution in Malabar
(സൗമേന്ദ്ര നാഥ ടാഗോർ )
The mappilas of Malabar
(സ്റ്റീഫൻ ഫെഡറിക് ഡെൽ)
The mappila rebellion
(കോൺറാഡ് വുഡ് )
A history of malabar rebellion
Mappila rebellion
(ആർ.എച്ച് ഹിച്കോക്ക് )
Mappila rebellion
(ഗോപാലൻ നായർ )
കേരള മുസ്‌ലിം ഡയറക്ടറി
(ഡോ. സി കെ )
ഖിലാഫത്ത് സ്മരണകൾ
(മോഹികുന്നത്ത് ബ്രഹ്മദത്തൻ നമ്പൂതിരി)
കോൺഗ്രസും കേരളവും
(ബാരിസ്റ്റർ എ.കെ പിള്ള)

അബ്ദുസമദ് പൂക്കോട്ടൂർ

Total
0
Shares
Previous Article

പലായനങ്ങൾക്ക് പിന്നിലെ പാഠങ്ങൾ

Next Article

ക്ഷേമത്തിൻ്റെ ഇസ്‌ലാമിക നിർവചനം

Related Posts
Total
0
Share